പ്രവാസജീവിതത്തിന് വിരാമം; റോബിൻ ലൂയിസിന് KODPAK കുടുംബത്തിന്റെ യാത്രയയപ്പ്

0
12

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ കുവൈത്ത് (KODPAK) വൈസ് പ്രസിഡന്റ് റോബിൻ ലൂയിസിന് സംഘടനയുടെ നേതൃത്വത്തിൽ സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി.

KODPAK-ന്റെ വിവിധ പ്രവർത്തനങ്ങളിൽ റോബിൻ ലൂയിസ് നൽകിയ വിലപ്പെട്ട സഹകരണത്തിനും നേതൃത്വത്തിനും ആത്മാർത്ഥമായ സേവനങ്ങൾക്കും സംഘടന നന്ദി രേഖപ്പെടുത്തി. സംഘടനയോടൊപ്പം അദ്ദേഹം പങ്കുവെച്ച സ്നേഹവും സൗഹൃദവും കൂട്ടായ്മയും എന്നും KODPAK കുടുംബത്തിന്റെ ഓർമ്മകളിൽ നിലനിൽക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രവാസജീവിതത്തിലെ ഒരു അധ്യായത്തിന് വിരാമമിട്ട് നാട്ടിൽ പുതിയ ജീവിതത്തിലേക്ക് കടക്കുന്ന റോബിൻ ലൂയിസിനും കുടുംബത്തിനും സന്തോഷവും സമാധാനവും വിജയവും നിറഞ്ഞ ഭാവി ആശംസിച്ച് സംഘടനാ അംഗങ്ങൾ യാത്രാമംഗളങ്ങൾ നേർന്നു.

യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് നിജിൻ മൂലയിൽ, ജനറൽ സെക്രട്ടറി ജിത്തു തോമസ്, വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം, ജോയിന്റ് ട്രഷറർ ജോസഫ് കൊച്ചോലിക്കൽ, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രവീൺ കുമാർ, ഏരിയ കോർഡിനേറ്റർ സിജോ കുര്യൻ, റോബിൻ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രതീഷ് കുമ്പളത്ത്, പ്രജിത് പ്രസാദ്, ദീപു സി.ജി. എന്നിവർ പങ്കെടുത്തു.