കുവൈത്ത് സിറ്റി : കാസർഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ കെ.ഇ.എ സിറ്റി ഏരിയ സ്ഥാപക ജനറൽ കൺവീനറും കേന്ദ്ര വൈസ് പ്രസിഡന്റുമായിരുന്ന ഹാരിസ് മുട്ടുന്തലയുടെ ഓർമ്മയ്ക്കായി ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് കെ.ഇ.എ സിറ്റി ഏരിയ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിന്റെ പോസ്റ്റർ ഏരിയ ജനറൽ സെക്രട്ടറി അബ്ദുള്ള കെ.സി ക്ക് നൽകി കൊണ്ട് ചെയർമാൻ ഖലീൽ അടൂർ പ്രകാശനം ചെയ്തു.
ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കാലിന്റെ അധ്യക്ഷതയിൽ കേന്ദ്ര പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി അസീസ് തളങ്കര അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ, കബീർ തളങ്കര എന്നിവർ സംസാരിച്ചു.
ഒക്ടോബർ 9 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1:45 മുതൽ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ചാണ് രക്ത ദാനം നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

































