സംസ്ഥാന വെറ്ററൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചു

0
20

കുവൈറ്റ് സിറ്റി: ബേക്കൽ ഹാപ്പി ഖിളിരിയയുടെ 42-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വെറ്ററൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചു. ഫുട്ബോൾ കോച്ച് കെ.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ കമ്മിറ്റി കൺവീനർ മുർത്താസ് സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി ചോണായി ആശംസകൾ നേർന്നു സംസാരിച്ചു

മുൻ ലോക കേരള സഭാംഗവും ഇ-ജാലകം എഡിറ്ററുമായ സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കളിക്കാരുമായി അദ്ദേഹം പരിചയപ്പെട്ടു.

ചടങ്ങിൽ ക്ലബ്ബിന്റെ മുൻകാല താരങ്ങളായ ഹൈദർ കുന്നിൽ, സാധിക്ക് , ത്രോ വിദഗ്ധൻ ഇസ്മായിൽ താനൂർ , മുഹമ്മദ് കുഞ്ഞി, എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ ടൂർണമെന്റ് ചെയർമാൻ ബഷീർ ഇസ്മായിൽ, കൺവീനർ മുർത്താസ്, ഷെഫീഖ് ഹംസ, റഹീസ്, അഫ്സൽ, ടി.കെ. മജീദ്, ചാച്ചു, മാഹിൻ, കെ.കെ. നാച്ചു, ബി.കെ. അബ്ബാസ്, അറഫാത്ത്, ആബിദ്, കെ.പി. ഹനീഫ സലാം എന്നിവർ സന്നിഹിതരായിരുന്നു.

പഴയകാലത്ത് ഫുട്ബോൾ മൈതാനങ്ങളെ ആവേശഭരിതമാക്കിയ മുൻകാല പ്രതിഭകളുടെ മത്സരം ഒരിക്കൽക്കൂടി കാണുന്നതിനായാണ് വെറ്ററൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ മുൻകാല മികച്ച താരങ്ങളാണ് പ്രായം മറന്ന് വീണ്ടും കളിക്കളത്തിലിറങ്ങിയത്.

ഉദ്ഘാടന മത്സരത്തിൽ ലെജൻഡ്സ് കിഴൂർ, ഇടയിലെക്കാട് ടീമിനെ 2–0ന് പരാജയപ്പെടുത്തി.