കൊവിഡ് കേസുകൾ രാജ്യത്ത് 4,000 ന് കടന്നു;24 മണിക്കൂറിൽ 4 മരണം

0
44

ഡൽഹി:രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നിരിക്കുന്നു. ഇതിൽ കേരളത്തിൽ 1,435 പേർ നിലവിൽ ബാധിതരാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ (506), ഡൽഹിയിൽ (483), ഗുജറാത്തിൽ (338) എന്നിങ്ങനെയാണ്. രാജ്യത്ത് ഇതുവരെ 31 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞതനുസരിച്ച്, കേരളം കൃത്യമായി കണക്കുകൾ റിപ്പോർട്ട് ചെയ്യുനുണ്ട്.രോഗത്തിന്റെ വ്യാപനം കൂടുതലാണെങ്കിലും തീവ്രത കുറവാണ്. മറ്റ് രോഗങ്ങളുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും,മന്ത്രി ഉണർത്തി.

ലോകാരോഗ്യ സംഘടന (WHO) നിലവിലെ വാക്സിനുകൾ ഫലപ്രദമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, മരണങ്ങൾ പ്രായം ചെന്നവരോ സഹരോഗബാധിതരോ ആയവരിൽ കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു.