ഞാറ്റുവേല 2026 നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു; സീനിയർ വിഭാഗത്തിൽ ടീം തുടിക്ക് ഒന്നാം സ്ഥാനം

0
12

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ കല കുവൈറ്റ് അംഗങ്ങൾക്കായി ‘ഞാറ്റുവേല 2026’ നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു.

കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഫഹാഹീൽ മേഖലാ പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ് എന്നിവർ ആശംസകൾ നേർന്നു. മേഖലാ എക്സിക്യൂട്ടീവ് അംഗം ജിനു മക്കട സന്നിഹിതനായിരുന്നു. മേഖലാ സെക്രട്ടറി ബിജോയ് സ്വാഗതവും ഞാറ്റുവേല ജനറൽ കൺവീനർ ജയകുമാർ സഹദേവൻ നന്ദിയും പറഞ്ഞു.

കുവൈത്തിലെ വിവിധ മേഖലകളിൽ നിന്നായി സീനിയർ വിഭാഗത്തിൽ 11 ടീമുകളും കുട്ടികളുടെ വിഭാഗത്തിൽ ആറ് ടീമുകളും മത്സരത്തിൽ പങ്കെടുത്തു.

സീനിയർ വിഭാഗത്തിൽ ടീം തുടി ഒന്നാം സ്ഥാനവും ചെമ്പട്ട് രണ്ടാം സ്ഥാനവും ചെമ്പട ഫഹാഹീൽ മൂന്നാം സ്ഥാനവും നേടി. കുമ്മാട്ടിക്കൂട്ടം പ്രോത്സാഹന സമ്മാനത്തിന് അർഹമായി.

കുട്ടികളുടെ വിഭാഗത്തിൽ ടീം കുഞ്ഞിപ്പെണ്ണ് ഒന്നാം സ്ഥാനവും തുടിതാളം രണ്ടാം സ്ഥാനവും കതിർമണികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ മികച്ച ജനപങ്കാളിത്തം ഉണ്ടായി. മത്സരങ്ങൾക്കു ശേഷം പൊലിക നാടൻപാട്ട് കൂട്ടം കുവൈത്തിന്റെ ഗാനമേളയും അരങ്ങേറി.