കുവൈത്ത് കെഎംസിസി ടി.എ. ഇബ്രാഹിം മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

0
11

കാസർഗോഡ്: കുവൈത്ത് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ ടി.എ. ഇബ്രാഹിം മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. കാസർഗോഡ് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങ് കല്ലട്ര മാഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു.

കാസർഗോഡിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിച്ച മുൻ എം.എൽ.എ ടി.എ. ഇബ്രാഹിമിന്റെ സ്മരണാർഥം നടപ്പിലാക്കുന്ന അവാർഡ്, വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ മുനീർ ഹാജി, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം, ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ടി.ഇ. മുഖ്താർ, മുഹമ്മദ് കുഞ്ഞി, അലി തുപ്പക്കൽ, മിയാദ് തളങ്കര, അബ്ദുള്ള പൈക്ക എന്നിവർ ആശംസകൾ നേർന്നു.

കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള കടവത്ത് സ്വാഗതവും ഇസ്മായിൽ ബെവിഞ്ച നന്ദിയും പറഞ്ഞു.