കുവൈറ്റ് സിറ്റി : കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിൽ തീപിടുത്തം. സംഭവത്തിൽ ഒരു തൊഴിലാളി മരണപ്പെടുകയും നാലുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ഇന്നലെയായിരുന്നു തീപിടുത്തം ഉണ്ടായത്. നാഷണൽ പെട്രോളിയം കമ്പനിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പരിക്കേറ്റ രണ്ട് തൊഴിലാളികളെ ആവശ്യമായ വൈദ്യചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. തീപിടുത്തം അവിടെ ഉൽപ്പാദനത്തെയും പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.