കുവൈത്ത്: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് ഇന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും എണ്ണായിരത്തോളം കുട്ടികൾ പരീക്ഷയെഴുതി. ഇന്ത്യയ്ക്ക് പുറമെ ആറ് ഗൾഫ് രാജ്യങ്ങളിലും നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. ഖത്തർ, കുവൈത്ത്, മസ്കത്ത്, ദുബൈ, അബുദാബി, ഷാർജ, റിയാദ്, മനാമ എന്നിവിടങ്ങളിലായിരുന്നു പരീക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങൾ.





























