കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റ സ്റ്റാളുകൾക്കെതിരെ നടപടി

0
10

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഒമ്പത് സ്റ്റാളുകൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. അൽ-റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബാഗുകൾ, ചെരുപ്പുകൾ, ടി-ഷർട്ടുകൾ ഉൾപ്പെടെ 1,430 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. നിയമലംഘനങ്ങൾ നടത്തിയ വ്യാപാരികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൊമേഴ്ഷ്യൽ പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. സ്വത്തവകാശ സംരക്ഷണത്തിനും വ്യാപാര തട്ടിപ്പുകൾ തടയുന്നതിനുമായി പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.