ഡ്രൈവിംങ് ലൈസൻസ് ടെസ്റ്റിൽ തിരിമറി, കുവൈത്തിൽ ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി:   ഡ്രൈവിംഗ് ലൈസൻസ് പരിശോധനയിൽ തിരുമറി നടത്തിയതിന് ഒരാളെ പിടികൂടിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജഹ്‌റ ടെസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ ആയിരുന്നു സംഭവം.

സഹോദരന്റെ സ്ഥാനത്ത് വാഹന ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ച യുവാവാണ് പിടിയിലായത്.  ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി അധികൃതർ വ്യക്തമാക്കി