തോട്ടിൽ മീൻ പിടിക്കവേ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു സഹോദരങ്ങൾ ഷോക്കടിച്ച് മരിച്ചു

0
152

കോഴിക്കോട്:കോടഞ്ചേരിയിൽ രണ്ട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. സംഭവം ഇന്ന് വൈകിട്ട് 6.30-നടുത്താണ് നടന്നത്. മത്സ്യവ്യാപാരി കോടഞ്ചേരി നിരന്ന പാറ ബിജുവിന്റെ മക്കളായ ഐവിൻ ബിജു (11), നിധിൻ ബിജു (14) എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ പോയിരുന്ന ഇവർ, മീൻ പിടിച്ചുകൊണ്ടിരിക്കെ തോട്ടിലേക്ക് വൈദ്യുത പോസ്റ്റ് വീണ് ഷോക്കേറ്റാണ് മരണപ്പെട്ടത്.