കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി:  ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്  കുവൈത്തിിൽ സബാഹ് ആശുപത്രിയില്‍  ചികിത്സയിലായിരുന്ന മലയാളി യുവാവ്  മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി ശ്രീജേഷ് തെഴുക്കില്‍ ആണ് മരിച്ചത്. 38 വയസ്സായിരുന്നു.. ഭാര്യ, മെബെല്ലെ കപിറിയ. രണ്ട് മക്കളുണ്ട്.