അങ്കണവാടി പ്രവർത്തകരുടെ വേതനത്തിൽ 1000 രൂപയുടെ വർധനവ്: കെ. എൻ. ബാലഗോപാൽ

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചുവെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി ജീവനക്കാരുടെ വേതനത്തിൽ ആയിരം രൂപയുടെ വർധനവാണുള്ളത്. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപയുടെ വർധനവും ഉണ്ടാകും. 60,232 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.