കോവിഡ് വാക്സിൻ്റെ ലഭ്യതക്കുറവ് സൗദി അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിലക്ക് മെയ് 17 വരെ നീട്ടി

റിയാദ്: സൗദി അറേബ്യ കര നാവിക വ്യോമ അതിർത്തികൾ പൂർണമായി തുറക്കുന്നത് മെയ് 17 വരെ നീട്ടി. നേരത്തെ മാർച്ച് 31ന് അതിർത്തികൾ പൂർണമായി തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ലോകവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നുകളുടെ ലഭ്യതക്കുറവ് ഉണ്ടാവുകയും , പുതിയ ഇനം ജനിതകമാറ്റം സംഭവിച്ച കോവിഡ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും ആണ് പുതിയ തീരുമാനം എന്ന് അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.

ഫൈസർ മരുന്ന് നിർമ്മാണകമ്പനിയിൽ നിന്നും ഇന്നും നിർദിഷ്ട അളവിൽ വാക്സിൻ ലഭിക്കുന്നതിന് കാലതാമസം നേരിടുമെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരിക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, കൂടുതൽ പ്രതിരോധ വാക്സിൻ ലഭിച്ചതിനു ശേഷം, ജനങ്ങളിൽ നല്ലൊരു ശതമാനവും വാക്സിൻ സ്വീകരിച്ചു എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അതിർത്തികൾ പൂർണമായി തുറന്നാൽ മതി എന്നാണ് ഉന്നത തലത്തിലെ തീരുമാനം.

കോവിഡ് വ്യാപനം തീവ്രമായതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 28 നായിരുന്നു സൗദിഅറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.