രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ മന്ത്രിസഭായോഗം ; ലോക്ക് ഡൗൺ നീട്ടണോ എന്നത് സംബന്ധിച്ച നിർണായക തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭായോഗം ഇന്നു ചേരും.മെയ് 30നു ശേഷം ലോക്ക് ഡൗൺ നീട്ടണോ എന്ന കാര്യത്തിൽ നിര്‍ണായകമായ തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. വെള്ളിയാഴ്ച ഗവര്‍ണര്‍ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന കരടിനു മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകും

സംസ്ഥാനത്ത് പ്രതിദിന കൊവിഡ്  കേസുകളുടെ എണ്ണത്തിൽ കുറവു വന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മദ്യശാലകള്‍ തുറക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.