ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഗുജറാത്ത് സ്വദേശി കസ്റ്റഡിയിൽ

0
51

തിരുവനന്തപുരം: റെക്കോഡിങ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാൾ പൊലീസ് പിടിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്ര ഷായാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ക്യാമറയിൽ കണ്ണട ഉണ്ടെന്ന് കണ്ടത്. തുടർന്ന് ഫോർട്ട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.