റിയാദ്: സൗദി അറേബ്യയിലേക്ക് ഹജ്ജ് ചെയ്യാനായി കുതിരപ്പുറത്തെത്തി തീർത്ഥാടകർ. സ്പെയിൻ, മൊറോക്കോ പൗരന്മാരായ നാല് തീർത്ഥാടകരാണ് ഹജ്ജ് കർമം നിർവഹിക്കുന്നതിനായി കുതിരപ്പുറത്ത് എത്തിയത്. സൗദിയുടെ വടക്കൻ അതിർത്തിയായ അൽ ഖുറയ്യാത്തിലെ അൽ ഹദീത വഴിയാണ് ഇവർ നാലു പേരും സൗദിയിലേക്ക് പ്രവേശിച്ചത്. സംഘത്തിന് പ്രാദേശിക ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്.