സെൻറ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ വിളവെടുപ്പുത്സവം നടന്നു

0
192

കുവൈറ്റ്‌: സെൻറ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ഈ വർഷത്തെ വിളവെടുപ്പുത്സവം നവംബർ 14 വെള്ളിയാഴ്ച്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഇടവക വികാരി Rev. Fr. സാമുവൽ C.P അധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ എംബസി–(കുവൈറ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് & അസോസിയേഷൻസ്) സെക്കൻഡ് സെക്രട്ടറിയായ ഹരിത് കേതൻ ഷേലാത്ത് ഉദ്ഘാടനം ചെയ്തു. HARVEST FESTIVAL -2025 സുവനീർ പ്രകാശനവും
നിർവഹിച്ചു. ഇടവക സെക്രട്ടറി റോയ് കുര്യാക്കോസ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു.സെൻറ് ജോർജ് സിറിയൻ ഓർത്തഡോൿസ് വലിയ പള്ളി വികാരി Rev. Fr. സ്റ്റീഫൻ നെടുവക്കാട്ട് , സെൻറ് പീറ്റേഴ്‌സ്‌ ക്നാനായ പള്ളി വികാരി Rev. Fr. സിജിൽ ജോസ്, KECF- പ്രസിഡന്റ് Rev. Fr. ബിനു അബ്രഹാം, NECK Common Council മെമ്പർ സാജു വഴയിൽ തോമസ്,ഇന്ത്യൻ സെൻട്രൽ സ്കൂൾ ആക്റ്റിവിറ്റി ഡയറക്ടർ ടോബി മാത്യു, അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഹെഡ് ഓഫ് ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്മെന്റ് അസീം സെയ്ത് സുലൈമാൻ, ഗോസ്കോർ ലേണിംഗ് CEO, അമൽ ഹരിദാസ്, , അഹമ്മദ് അൽ മഗ്രിബി പെർഫ്യൂംസ് കൺട്രി മാനേജർ ഹസ്സൻ മൻസൂർ എന്നിവർ
തദവസരത്തിൽ ആശംസാ സന്ദേശങ്ങൾ നൽകി. ട്രഷറർ ബിജു തോമസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഇടവകയുടെ സിൽവർ ജൂബിലിയുടെ തുടക്കം കുറിച്ചുകൊണ്ട് ചാരിറ്റി പ്രൊജക്റ്റായ ബേത്ത് ഹൂബോ ഭാവനപദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
കേരളീയ വിഭവങ്ങളുടെ രുചിഭേദങ്ങൾ സംഘാടകർ ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.