ഡൽഹി:ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ മെയ് 17-ന് പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു.ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനെത്തുടർന്ന് ലീഗ് ഒരാഴ്ചയ്ക്ക് നിർത്തിവെച്ചിരുന്നു. ശേഷിക്കുന്ന മത്സരങ്ങൾ ആറ് സ്റ്റേഡിയങ്ങളിൽ നടത്തുകയും ജൂൺ 3-ന് ഫൈനൽ നടക്കുമെന്നും അറിയിച്ചു.
സർക്കാരിനോടും സുരക്ഷാ ഏജൻസികളോടും മറ്റ് സംഘടനകളോടും നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി.