എട്ടു വിസിമാരുടെ നിയമനം മുതലുള്ള ശമ്പളം തിരികെ പിടിക്കാൻ ഗവർണ്ണർ

0
44
arif muhammed khan

എട്ടു വൈസ് ചാൻസലർമാർക്ക് നിയമനം ലഭിച്ചതു മുതൽ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ പിടിക്കാൻ സാധിക്കുമോ എന്ന് ഗവർണർ നിയമോപദേശം തേടി . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉത്തരവ് ഇറക്കുമെന്നാണ് വിവരം. വൈസ് ചാൻസലർമാരെ ജോലിയിൽനിന്നു പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്നു കാണിച്ച്  നോട്ടിസ് നൽകിയിരുന്നു .

യുജിസി ചട്ടം ലംഘിച്ച് നിയമനം നടത്തിയ ഇവരുടെ ശമ്പളം തിരികെ പിടിക്കുന്നത് നിയമപരമാണോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് ഗവർണർ ഇപ്പോൾ നിയമോപദേശം തേടിയത്.