കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
10

കുവൈറ്റ് സിറ്റി: “രക്തദാനം മഹാദാനം” എന്ന ആശയം ഉയർത്തിപ്പിടിച്ച് കുവൈറ്റ് പ്രവാസി സമൂഹത്തിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ സമർ, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി പ്രവീൺ പി.വി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജാബിറിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ നാല് മേഖലകളിൽ നിന്നായി 200 പ്രവർത്തകർ പങ്കെടുത്തു. സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സാൽമിയ മേഖല സെക്രട്ടറി ശരത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.