കേരള മുഖ്യമന്ത്രി പ്രഖ്യാപനം ; ആഘോഷമാക്കി GPCC കുവൈറ്റ്

0
13

കുവൈറ്റ് സിറ്റി : കേരള മുഖ്യമന്ത്രിയായി
വി ഡി സതീശനെ നിയമിച്ച AICC പ്രഖ്യാപനം ആഘോഷമാക്കി ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്. കുവൈറ്റ് അബ്ബാസിയയിൽ വച്ച് നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരം ഉദ്ഘാടനം ചെയ്തു. കേരളം കാത്തിരുന്ന ഈ തീരുമാനത്തിന് വേണ്ടി കേരളത്തിലെ ബഹുജനങ്ങളുടെ മനസ്സറിഞ്ഞു പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്‌ (GPCC) ഏകഖണ്ഡമായി അഭിനന്ദനവും നന്ദിയും അറിയിച്ചു.

ജനറൽ സെക്രട്ടറി സാം നന്ദിയാട്ട്‌ , ട്രെഷറർ മുരളി പണിക്കർ , സണ്ണി തോമസ്, എൽദോ പള്ളിപ്പുറം , ഇസ്മായിൽ പാലക്കാട്, ഷബീർ കൊയിലാണ്ടി , ചന്ദ്രമോഹൻ R നായർ, സിജോ പൗലോസ് , ഷാനവാസ് സി എ , അഭിജിത് ഇ ആർ , ഷരൺ കോമത്ത് , വിനീഷ് പള്ളത്ത് ,രമേശ് കുമാർ പല്ലശ്ശന , റഷീദ് മാണിക്കോത്ത് , ഫയാസ് കാക്കടവൻ എന്നിവർ സംബന്ധിച്ചു.