കുവൈത്ത് സിറ്റി: കലാരംഗങ്ങളിലെ പ്രമുഖരുടെ അവതരണങ്ങളാൽ സമൃദ്ധമാകുന്ന ഇശൽ വിരുന്ന്, മാപ്പിളപ്പാട്ടിലിന്റ ഇശൽ രാവ്, സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും, സ്നേഹ കൂടിച്ചേരലിന്റെയും നിറവിൽ കെ.കെ.എം.എ ഒരുക്കുന്ന “മുലാഖാത് 2025” പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും പ്രതീകമായി മാറും. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ – കണക്ട് കെ. കെ. എം. എ. മെമ്പർഷിപ് ക്യാമ്പയിൻ ന്റെ ഭാഗമായി ” മുലാഖാ ത്ത് – 2025 ഒക്ടോബർ 03 ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു “മുലാഖാത് 2025ന്റെ ഫ്ലയർ പ്രകാശനം ഖൈത്താൻ രാജധാനി ഹോട്ടൽ ഓഡിറ്റോറിയത്തിൽ കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ നിറഞ്ഞ വേദിയിൽ വെച്ച് നടന്നു.പ്രോമോ ലോഞ്ചിങ് അഹമ്മദ് അൽ മഗ്‌രിബ് കൺട്രി ഹെഡ് മൻസൂർ ചൂരി നിർവഹിച്ചു, പ്രോഗ്രാം ജനറൽ കൺവീനവർ നിസ്സാം നാലകത്ത് സ്വാഗതം പറഞ്ഞു, സംഘ ശക്തി പിന്നിട്ട് പോയ പ്രവർത്തനത്തിന്റെ നേർ ചിത്രം വിശദീകരിച്ചു കൊണ്ട് പ്രസിഡന്റ് കെ. ബഷീർ സംസാരിച്ചു. പ്രോഗ്രാം ഫ്ലയർ റിലീസ് കുവൈറ്റ് ബി. ഇ. സി കൺട്രി ഹെഡ് അബ്ദുൽ റഹ്മാൻ കെ. കെ. എം. എ. ചെയർമാൻ എ. പി. അബ്ദുൽ സലാമിന് നൽകി കൊണ്ട് നിർവഹിച്ചു, ആശംസകൾ നേർന്നു കൊണ്ട് അസിമ് സേട്ട് സുലൈമാൻ ( ശിഫ ജസിറാ മെഡിക്കൽ ഹെഡ് ) അഫ്സൽ ഖാൻ ( കൺട്രി ഹെഡ് മലബാർ ഗോൾഡ് ) മുഹമ്മദ് അലി ( പ്രസിഡന്റ്, മേഡക്സ് മെഡിക്കൽ ഗ്രൂപ്പ് ) സിറ്റി ക്ലിനിക് മാനേജ്‍ർ മിലൻ, യുണൈറ്റഡ് ലോജിസ്റ്റിക് HR മാനേജർ മുഹമ്മദ് അലി , കുവൈറ്റ് ഹൈജീനിക് കമ്പനി മാനേജ്‍ർ ബിനു , സിറാജ് കൂത്തുപറമ്പ് ( മാർക്കറ്റിംഗ് ഹെഡ് അഹ്മദ് അൽ മഗ്‌രിബ് ) ശരത്ത് ( അൽ മീർ ഗ്രൂപ്പ് ) വ്യവസായ പ്രമുഖൻ ഷബീർ മണ്ടോളി, ഹംസ മേലഖണ്ടി , അൽ ദബ്ബൂസ് സ്പയർ പാർട്സ് കമ്പനിക്ക് വേണ്ടി ആദിൽ സംസാരിച്ചു . ( എ.ൻ ബി.ടിസി. ഗ്രൂപ്പ് ) സംസാരിച്ചു കേന്ദ്ര ജനറൽ സെക്രട്ടറി ബി. എം. ഇക്ബാൽ, ട്രഷറർ മുനീർ കുനിയ , കേന്ദ്ര, സോൺ, ബ്രാഞ്ച് നേതാക്കൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു ഷാഫി ഷാജഹാൻ ( കോമ്പയർ ) കെ. കെ. എം. എ. അഡ്മിൻ സെക്രട്ടറി സുൽഫിക്കർ നന്ദി പറഞ്ഞു.