കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് Dr.ശ്രീജയനെ മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്(MMCT)അനുമോദിച്ചു

0
139

മലബാറിലെ ഒന്നര കോടിലധികം ജനങ്ങളുടെ ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ നായകൻ സൂപ്രണ്ട് Dr.ശ്രീജയൻ സാറിനെ മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്(MMCT)അനുമോദിച്ചു.

കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ്അസോസിയേഷൻ 2023ലെ ഏറ്റവും മികച്ച ഡോക്ടറായി തെരഞ്ഞെടുത്ത സാറിനുള്ള ഉപഹാരം  MMCT മാനേജിംഗ് ട്രസ്റ്റി ഷർ മദ്ഖാൻ,OP സലീം, മെഹബൂബ് കുറ്റിക്കാട്ടൂർ, എന്നിവരുടെ സാന്നിധ്യത്തിൽ വളണ്ടിയർ ലീഡർമാരായ മുജീബ്,സലീം VP എന്നിവർ മെമെന്റോ കൈമാറി.MMCT വളണ്ടിയർമാരായ. ഫിറോസ് പുത്തൂർ മഠം,ഇർഷാദ് KT, അബ്ബാസ് മണക്കടവ്,മജീദ് വാവാട്,മുനീർ കൊമ്മേരി, റാഫി പുത്തൂർമഠം സിദ്ദീഖ് കാരാട്ട്പൊയിൽ, ബഷീർ പേര്യ, തുടങ്ങിയവർ സംബന്ധിച്ചു