പ്രവാസികളുടെ വർക്ക് പെർമിറ്റുകളെ അക്കാദമിക് യോഗ്യതകളുമായി ബന്ധിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പ്രവാസികളുടെ വർക്ക് പെർമിറ്റുകളെ വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധിപ്പിക്കുന്നു. പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാനാണ് പുതിയ സംവിധാനം എന്ന്   അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു . മാൻപവർ അതോറിറ്റിയുടെ ഒക്യുപേഷണൽ സേഫ്റ്റി സെന്ററിലേക്ക് അയച്ച യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും അംഗീകരിച്ചുകൊണ്ട് സർട്ടിഫിക്കറ്റുകളിൽ സൂചിപ്പിച്ചിരിക്കുന്ന ശീർഷകങ്ങൾ പരിശോധിക്കാനും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നൽകുന്ന ബിസിനസ്സ് ടൈറ്റിലുകളുമായി അവയെ ബന്ധിപ്പിക്കാനും സംവിധാനം അനുവദിക്കും. ഫിനാൻഷ്യൽ, ബാങ്കിംഗ് മേഖലയിലെ സ്പെഷ്യലൈസ്ഡ് ടൈറ്റിൽസ്, ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ബന്ധപ്പിക്കും, അതേ സ്പെഷ്യലൈസേഷനിൽ ഒരു സർട്ടിഫിക്കറ്റ് ലഭിക്കാതെ ഒരു പ്രവാസിക്കും ഒരു പ്രൊഫഷണൽ ജോലി ടൈറ്റിൽ ലഭിക്കില്ല എന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.