ശനി,ഞായർ ദിവസങ്ങളിൽ താപനില കുറഞ്ഞേക്കും

കുവൈറ്റ് സിറ്റി: ബുധനാഴ്ച രേഖപ്പെടുത്തിയ തപനിലയെ അപേക്ഷിച്ച് ഈ ശനി, ഞായർ ദിവസങ്ങളിൽ ഏകദേശം 4 അല്ലെങ്കിൽ 5 ഡിഗ്രി വരെ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുൽ അസീസ് അൽ ഖറാവി .അറേബ്യൻ പെനിൻസുലയുടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള തണുത്ത വായു തരംഗമാണ് ഇതിന് കാരണമാവുക എന്നും അദ്ദേഹം പറഞ്ഞു. ഈ ശനിയാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില 23 ഡിഗ്രിയും കുറഞ്ഞ താപനില 13 ഡിഗ്രിയും ആയിരിക്കും. ഞായറാഴ്‌ച ഇത് പരമാവധി താപനില 24 ഡിഗ്രിയും കുറഞ്ഞ താപനില 12 ഡിഗ്രിയുമായിരിക്കും.