കുവൈറ്റിലെ ഫാമിലി വിസ നിരോധനം; പ്രവാസികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി

കുവൈറ്റ് സിറ്റി: ഫാമിലി വിസ നിരോധനത്തിൽ വലഞ് പ്രവാസികൾ .  2022 ജൂണിൽ നടപ്പിലാക്കിയ  നിരോധനം വിദേശികളുടെ എണ്ണം കുറയ്ക്കാനും രാജ്യത്തിന്റെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. നിരോധനം  പുതിയ ഫാമിലി വിസ അപേക്ഷകൾക്ക് മാത്രമേ ബാധകമാകൂ, ഇതിനകം കുവൈറ്റിൽ  കുടുംബാംഗങ്ങളുമായി താമസിക്കുന്നവരെ ഇത് ബാധിക്കില്ല.

കുവൈറ്റിലേക്ക്  കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത്  തടയുന്ന നടപടി,  വൈകാരിക ക്ലേശങ്ങൾക്കും ബന്ധങ്ങളിൽ ഉള്ള വിള്ളലിലേക്കും സാമ്പത്തിക ബാധ്യതയിലേക്കും നയിക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യം നേരിടാൻ പല പ്രവാസികളും ബുദ്ധിമുട്ടുന്നുണ്ട്, പ്രത്യേകിച്ച് കൊച്ചുകുട്ടികളുള്ളവർ. അത് മാത്രമല്ല നൈപുണ്യമുള്ള തൊഴിലാളികളെ കുവൈറ്റിലേക്ക് തൊഴിൽ തേടുന്നതിൽ നിന്ന്  ഈ നിരോധനം നിരുത്സാഹപ്പെടുത്തുന്നതായും ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതായും വാർത്തയിൽ പറയുന്നു.  കുടുംബമില്ലാതെ താമസ സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്.പല വീട്ടുടമകളും കുടുംബങ്ങൾക്ക് വാടകയ്ക്ക് കൊടുക്കാന് താല്പര്യപ്പെടുന്നു സാഹചര്യത്തിൽ ആണ് ഇത്.