കുവൈത്ത് ഐഎംസിസി ഡൽഹിയിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു

0
174

 

ഡൽഹി: ഐഎംസിസി കുവൈറ്റ് കമ്മറ്റി വർഷം തോറും ഉത്തരേന്ത്യയിലെ കേന്ദ്രങ്ങളില്‍ നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങൾ ഈ വർഷവും സംഘടിപ്പിച്ചു. അർഹതപ്പെട്ട കുടുംബങ്ങളിൽ നിന്നും തെരഞ്ഞെടുത്തവർക്ക് സ്വയം തൊഴിൽ സഹായ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി തുടർന്ന് വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ നിർധനരായ സ്ത്രീകൾക്ക് ഇത്തരത്തിൽ സഹായങ്ങൾ ഐഎംസിസി നേതാക്കളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ഷരീഫ് താമരശ്ശേരി ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തില്‍ ചെയ്ത് വരുന്നുണ്ട്.

ഡെൽഹിയിൽ നടന്ന പ്രസ്തുത ചടങ്ങിന് വിവിധ ട്രേഡ് യൂണിയന്‍, സോഷ്യല്‍, ചാരിറ്റി സംഘടനകളുടെ നേതൃത്വങ്ങളിലുള്ള അബ്ദുൾ റാഷിദ്‌ ഖാൻ, യാസിർ ഖാൻ, ‘റ്റൂ-റൊട്ടി ബാങ്ക്’ ചാരിറ്റി സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് അബ്ദുൾ റഹ്‌മാൻ, സാമൂഹ്യ പ്രവര്‍ത്തക ഷാഹിസ്ത പാർവീൻ തുടങ്ങിയവർ നേതൃത്വം നൽകി.