കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത സ്വദേശികൾക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഗാർഹിക തൊഴിലാളികൾക്കും വിദേശയാത്ര വിലക്ക് ഏർപ്പെടുത്തുമെന്ന് ഡിജിസിഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച്, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഎഎ) പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ഉത്തരവ് നൽകിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഞായറാഴ്ച സർക്കുലർ ഇറക്കി. 16 വയസ്സിസിൽ താഴെയുള്ളവർക്ക് വാക്സിനേഷൻ ഇല്ലാത്തതിനാൽ അവർക്ക് ഈ യാത്രാ വിലക്ക് ബാധകമല്ല.
വിലക്ക് ബാധകമല്ലാത്തവർ;
1. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ട് ആഴ്ച കഴിഞ്ഞവർ
2.. ആദ്യ വാക്സിൻ ഡോസും സ്വീകരിച്ച് അഞ്ച് ആഴ്ച കഴിഞ്ഞവർ
3. കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തരായി ഒരു ഡോസ് വാക്സിൻസ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതൽ കടന്നുപോയവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് യാത്രാവലക്ക് ബാധകമല്ല.