കുവൈറ്റ് സിറ്റി : ഇറാന്റെ ആക്രമണ പശ്ചാത്തലത്തിൽ കുവൈറ്റ് സായുധ സേന ശത്രുതാപരമായ ഡ്രോണുകൾ തടയുന്നുണ്ടെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് ബുധനാഴ്ച പുലർച്ചെ 1:00 ന് പ്രഖ്യാപിച്ചു.
ഔദ്യോഗിക പ്രസ്താവനയിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനം തകർക്കുന്നതിന്റേതാണെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ജനറൽ സ്റ്റാഫ് അഭ്യർഥിച്ചു.






























