മാതാവിനെ കൊലപ്പെടുത്തിയ കേസ്; കുവൈത്ത് പൗരന് വധശിക്ഷ

0
28

കുവൈത്ത് സിറ്റി : മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. സാദ് അൽ-അബ്ദുള്ള ഉപനഗരത്തിലാണ് സംഭവം നടന്നത്. കേസിന്റെ വിവരങ്ങൾ പ്രകാരം പ്രതി തന്റെ മാതാവിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവുമായി ഇയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഈ കേസിൽ പരമാവധി ശിക്ഷ വേണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കോടതി വധശിക്ഷ വിധിച്ചത്.