ഫിലിപ്പിനോ തൊഴിലാളികൾക്കു വിസ അനുവദിക്കുന്നത് കുവൈറ്റ് താൽക്കാലികമായി നിർത്തിവച്ചു

കുവൈറ്റ് സിറ്റി: ഫിലിപ്പിനോ തൊഴിലാളികൾക്കു എൻട്രി, വർക്ക് വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈറ്റ് സർക്കുലർ പുറപ്പെടുവിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ കരാറിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിൽ ഫിലിപ്പീൻസ് പരാജയപ്പെട്ടതിന് ഫിലിപ്പിനോ തൊഴിലാളികൾക്ക് എല്ലാ വിസകളും നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്
പുറപ്പെടുവിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് തീരുമാനം പുറപ്പെടുവിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.