IBPC ഇന്ത്യന് IT കമ്പനി പ്രതിനിധികളുമായി സംവാദം സംഘടിപ്പിച്ചു

കുവൈത്ത്സിറ്റി: പ്രമുഖ ഇന്ത്യന് വ്യവസായ കമ്പിനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ത്യന് ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗണ്സിൽ (PC) ൻ്റെ നേതൃത്വത്തിലാണ് സംവാദം ഒരുക്കിയത്, ക്രൗണ് പ്ലാസയിൽ നടന്ന ചടങ്ങിൽ നിരവധി ഇന്ത്യന് ബിസിനസ് ഉടമകളും ഉന്നത ഉദ്യോഗസ്ഥരും വിവിധ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.

ഐ.ടി രംഗത്തെ അത്യാധുനികവും ന്യൂതനവുമായ വിവിധ തലത്തിലുള്ള ഇന്ത്യയുടെ വളര്ച്ച കുവൈത്തിന് പരിചയപ്പെടുത്താന് ഇത്തരം ഒത്തുചേരലുകള്ക്ക് കഴിയുമെന്ന്ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക പറഞ്ഞു.ഇന്ത്യയുടെ നേട്ടങ്ങൾ കുവൈത്തിലെ ഇന്ത്യൻ വ്യാപാരികളിലൂടെ കുവൈത്ത് സമൂഹത്തിൽ എത്തിക്കാൻ കഴിയുന്നുണ്ട്. ഇതിന് നേതൃത്വം നല്കുന്ന ഐ.ബി.പി.സി.യുടെ പ്രവര്ത്തനം മികച്ചതാണ്

ഐ.ടി.കമ്പിനി ഭാരവാഹികൾ കെ.സി.സി.ഐ. കെ.പി.സി.സി, സി.ഐ.റ്റി തുടങ്ങിയ പൊതുമേഖല ഭാരവാഹികളുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയതായും സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യ കുവൈറ്റ് വിവരസാങ്കേതിക വിദ്യ കോൺഫറൻസിൽ പങ്കെടുക്കാൻ കുവൈറ്റിലെത്തിയതാണ് ഇന്ത്യൻ ഐ.റ്റി. വ്യവസായ കമ്പിനികളുടെ പ്രതിനിധികൾ

IT സൊല്യൂഷൻ പ്രൊവൈഡർമാർ മുതൽ സുരക്ഷയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വരെ വിവിധ മേഖലകളിൽ നാസ്കോമിന്റെ കീഴില് പൊതുവായ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന IT മേഖലയിലെ വിവിധ പ്രമുഖ ഇന്ത്യന് കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. ഇന്ത്യൻ മേഖലയെ കുവൈറ്റി ബിസിനസ് മേഖലകളിലും, വ്യവസായങ്ങളുമായുംബന്ധിപ്പിക്കാനുള്ള ഞങ്ങളുടെ ചെറിയ ശ്രമമാണിതെന്ന് BPC ചെയർമാൻ ഗുർവിന്ദർ സിംഗ് ലാംബ സ്വാഗത പ്രസംഗത്തില് പറഞ്ഞു. Nasscom സമ്മേളനത്തിനുള്ള ബ്രോഷർ പരിപാടിയുടെ ഭാഗമായി പുറത്തിറക്കി, IBPS വൈസ് ചെയർമാൻ കൈസർ ഷാക്കിർ, ജോയിന്റ് സെക്രട്ടറി സുരേഷ് കെ.പി, എന്നിവരുംഇന്ത്യന് പ്രതിനിധികളോടൊപ്പം ബ്രോഷർ പുറത്തിറക്കല് ചടങ്ങില് പങ്കെടുത്തു.