മോജൗഹരാതി ബൈ മലബാറുമായി മലബാർ ഗോൾഡ് & ഡയമൺഡ്‌സ്; ജി.സി.സി യിൽ 6 ഷോറൂമുകൾ ആരംഭിച്ചു

0
194

കുവൈറ്റ്‌ സിറ്റി : ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായി നിലകൊള്ളുന്ന മലബാർ ഗോൾഡ് & ഡയമൺഡ്‌സ്, മോജൗഹരാതി ബൈ മലബാർ എന്ന പേരിൽ അറബിക്ക് ജ്വല്ലറിക്കായി എക്‌സ്ക്ലൂസിവ് റീട്ടെയിൽ ബ്രാൻഡ് പുറത്തിറക്കി.

ജി.സി.സി രാജ്യങ്ങളിൽ 6 ഷോറൂമുകളാണ് ആരംഭിച്ചത്- ഡൽമ മാൾ, അജ്‌മാൻ സിറ്റി സെന്റർ എന്നിവിടങ്ങളിലായി യുഎഇയിൽ 2 ഷോറൂമുകൾ, ബഹ്റൈൻ സിറ്റി സെന്റർ, ബാബ് അൽ ബഹ്റൈൻ എന്നിവിടങ്ങളിലായി ബഹ്റൈനിൽ 2 ഷോറൂമുകൾ, കെഎസ്എയിൽ നഖിൽ മാൾ ദമാം, ഒമാനിൽ മുത്താ സൂഖ് എന്നിവിടങ്ങളിലായി സൗദിയിലും ഒമാനിലും ഓരോ ഷോറൂമുകൾ. അബുദാബിയിലെ ഡൽമ മാളിൽ സ്ഥിതി ചെയുന്ന മോജൗഹരാതി ബൈ മലബാറിന്റെ യൂ എ ഇ യിലെ രണ്ടാമത്തെ ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്‌തു; വൈസ് ചെയർമാൻ അബ്ദുൽ സലാം കെ.പി, ഇന്റർനാഷണൽ ഓപ്പറേഷൻസ് എം ഡി ഷംലാൽ അഹമ്മദ്; മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്‌ടർ മായന്‌കുട്ടി സി; ഫിനാൻസ് & അഡ്മിൻ ഡയറക്‌ടർ അമീർ സി എം സി; മാനുഫാക്‌ചട്യൂറിങ് ഹെഡ് ഫൈസൽ എ കെ; അറബിക് വാല്യൂ ചെയിൻ ബിസിനസ് ഹെഡ് ഷെരിഫ് ഹസ്സനിന്, മറ്റ് സീനിയർ മാനേജ്‌മെന്റ്, ടീം അംഗങ്ങൾ, ഉപഭോക്താക്കൾ. അഭ്യുദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അറബിക് ആഭരണ പ്രേമികൾക്കായി മോജൗഹരാതി ബൈ മലബാർ പ്രവർത്തനമാരംഭിക്കുന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. മോജൗഹരാതി ബൈ മലബാറിന്റെ ഓരോ ആഭരണവും പ്രാവീണ്യം നിറഞ്ഞ ആഭരണ നിർമ്മാണ വിദഗ്‌ധരുടെ കരകൗശലത്തോടെയാണ് നിർമ്മിക്കപ്പെടുന്നത്. ഉത്തരവാദിത്വമുള്ള ഉറവിടങ്ങളിൽ നിന്നും സമാഹരിച്ച 18 K, 21 K & 22K സ്വർണ്ണത്തിൽ രൂപകൽപ്പന ചെയ്‌ത സ്വർണ്ണവും സർട്ടിഫൈഡ് പ്രകൃതിദത്ത ഡയമണ്ടുകളും ഉൾക്കൊള്ളുന്ന പ്രത്യേക ആഭരണ ശ്രേണി ഈ ഷോറൂമുകളിൽ ലഭ്യമാണ്. ബ്രാൻഡിന്റെ വിവിധ ശ്രേണികളിൽ അറബിക് പാരമ്പര്യവും, ആധുനിക അറബ് ഉപഭോക്താവിന്റെ മാറുന്ന രുചികളെയും പ്രതിഫലിപ്പിക്കുന്ന നിരവധി ഇൻ-ഹൗസ് ശേഖരങ്ങൾ ഉൾക്കൊള്ളുന്നു.