മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ് ഡയമണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഷോറുമകളുടെ എണ്ണം 750 ആയി ഉയര്‍ത്തും

0
32

മുംബൈ : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ് ഡയമണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഷോറുമകളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് മൂന്ന് ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് 750 ആയി ഉയര്‍ത്തും. ജ്വല്ലറി ബിസിനിസ്സിലെ മാത്രം വാര്‍ഷിക വിറ്റുവരവ് 2023 ആകുമ്പോയേക്കും 45,000 കോടി രൂപയായും ( US$ 6.16 ബില്യന്‍ ) മലബാര്‍ ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിറ്റുവരവ് 50,000 കോടി രൂപയായും (US$ 6.85 ബില്യന്‍ ) വര്‍ദ്ധിക്കും. മലബാര്‍ ഗ്രൂപ്പിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് ആഗോള തലത്തിലുള്ള വികസന പദ്ധതികള്‍ കമ്പനി തയ്യാറാക്കിയിട്ടുള്ളത്. മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്സിന് ഇന്ത്യ , മിഡില്‍ ഈസ്റ്റ്‌ ,സൌത്ത് ഏഷ്യ , സൌത്ത് ഈസ്റ്റ്‌ ഏഷ്യ , അമേരിക്ക എന്നീവടങ്ങളില്‍ പത്ത് രാജ്യങ്ങളിലായി നിലവില്‍ ഷോറുമകളുണ്ട്. ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന ജ്വല്ലറി വ്യവസായത്തിന്‍റെ സാധ്യകള്‍ ഉപയോഗപ്പെടുത്തി വിപുലീകരണത്തിന്‍റെ ഭാഗമായി ഉത്തരേന്ത്യയിലേയും മറ്റു പ്രധാന പട്ടണങ്ങളിലും കമ്പനി കൂടുതല്‍ ഷോറുമുകള്‍ തുടങ്ങും. ഗ്രൂപ്പിന്‍റെ വാര്‍ഷിക വിറ്റുവരവിന്‍റെ   40 ശതമാനം ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. പുതിയ പദ്ധതികളുടെ ഭാഗമായി ചെറുകിട സ്റ്റോറുകള്‍ ആരംഭിക്കാനും മലബാര്‍ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.