കുവൈത്ത് സിറ്റി: സർഗാത്മകവും സാംസ്കാരികവും ആയ മത്സരങ്ങൾ കോർത്തിണക്കികൊണ്ട് തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് “മ്മ്ടെ കാർണിവൽ 2025”സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ആർക്കും പരിപാടികളിൽ പങ്കാളികളാകാം. പരിപാടിയിൽ വിവിധ കലാപരിപാടികളും, നൃത്ത പ്രകടനങ്ങളും ഉണ്ടാകും. തകർപ്പൻ നാടൻ നൃത്ത ചുവടുകളുമായി കാണികളെ ആസ്വാദനത്തിന്റെ ആവേശ കൊടുമുടിയിൽ എത്തിക്കുന്ന തൃശ്ശൂരിന്റെ സ്വന്തം വീരനാട്യ കൈകൊട്ടിക്കളി മത്സരം ആദ്യമായി കുവൈറ്റിന്റെ മണ്ണിലും അന്നേ ദിവസം എത്തും. പഴമയുടെ മനം കവർന്ന 70-80 കാലഘട്ടത്തിലെ സിനിമാ ഗാനങ്ങളുമായി Retro-Dance, ഫാഷൻ ഷോ, നാടൻ പാട്ടിന്റെ മാസ്മരിക വാദ്യ താള മേളങ്ങളോടെയുള്ള വിവിധ തരം മത്സരങ്ങളും, തൃശ്ശൂരിന്റെ തനതായ ഭക്ഷണ സ്റ്റാളുകളും, വേറിട്ട് നിൽക്കുന്ന എക്സിബിഷൻ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.