17 വയസ് തികഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

0
149

17 വയസ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ . ഇതിനായി 18 വയസാകുന്നത് വരെ കാത്തിരിക്കേണ്ടെന്ന് വ്യക്തമാക്കി കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി.

മുന്‍കൂറായി അപേക്ഷ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.