പരീക്ഷാസമയം പന്ത്രണ്ടാം വിദ്യാർത്ഥികളുടെ വ്യക്തിഗത പരിശോധന വേണ്ടെന്ന് വിദ്യാഭ്യാസ ആരോഗ്യ മന്ത്രാലയങ്ങൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ മാസം അവസാനം  ആരംഭിക്കുന്ന പന്ത്രണ്ടാം ക്ലാസ് തല പരീക്ഷകളിൽ നിരീക്ഷകരെ പരിശോധനയ്ക്കായി നിയോഗിക്കേണ്ടതില്ല എന്ന് തീരുമാനം. പരീക്ഷ വേളയിലെ പന്ത്രണ്ടാം വിദ്യാർത്ഥികളുടെ വ്യക്തിഗത പരിശോധന നിരോധിക്കാൻ ആരോഗ്യ  വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ  സംയുക്ത സമിതിയാണ്  ശുപാർശ ചെയ്തത്. വിദ്യാർത്ഥികളും  നിരീക്ഷകരും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ തീരുമാനമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

പരീക്ഷകളിൽ കൃത്രിമം കാണിക്കാനോ  കോപ്പിയടിക്കാനോ ശ്രമിക്കുന്ന വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ ഹാളുകളിൽ വിദ്യാർത്ഥികളിൽ തമ്മിൽ ആവശ്യമുള്ള  ദൂരം നിലനിർത്തണമെന്നും  ശുപാർശ ചെയ്തിട്ടുണ്ട് . അതോടൊപ്പം,  മൊബൈൽ ഫോണുകളും  ബ്ലൂടൂത്തും ഉപയോഗിച്ചുള്ള ഇലക്ട്രോണിക് തട്ടിപ്പുകളെ നേരിടാൻ ചില സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ ജാമിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുമെന്ന് അറിയിച്ചതായും അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.