വ്യാജവേഷത്തിലെത്തി തട്ടിപ്പ് വ്യാപകം: അന്വേഷണം ശക്തമാക്കി പൊലീസ്

0
20

കുവൈറ്റ്: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജവേഷത്തിലെത്തുന്നവർ നടത്തുന്ന തട്ടിപ്പ് വ്യാപകമാകുന്നു. പൊലീസ് അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരാണെന്ന് ചമഞ്ഞെത്തിയാണ് തട്ടിപ്പ്. അറബികളുടെ പൈതൃക വേഷത്തിലെത്തിയും തട്ടിപ്പ് വ്യാപകമാണ്. മാൻപവർ അതോറിറ്റി, വിവിധ മന്ത്രാലയങ്ങൾ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ വ്യാജ തിരിച്ചറിയൽ കാർഡുമായെത്തിയാണ് ആളുകളെ ഇത്തരക്കാർ പറ്റിക്കുന്നത്.

വ്യാജ വേഷത്തിൽ ഉദ്യോഗസ്ഥർ ചമഞ്ഞെത്തുന്നവർ ആദ്യം സിവിൽ ഐഡി ആവശ്യപ്പെടും അതിനുശേഷം പഴ്സ് തട്ടിയെടുത്ത് കടന്നു കളയുകയാണ് പതിവ്. ആഢംബര വാഹനങ്ങളിലെത്തി വാഹനത്തിൽ കയറ്റിയ ശേഷം മർദ്ദിച്ച് അവശരാക്കി കടന്നു കളയുന്ന രീതിയും പ്രയോഗിക്കുന്നുണ്ട്. നേരത്തെ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നുവെങ്കിലും ഇപ്പോൾ വ്യാപകമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, ഫ​ർ​വാ​നി​യ, മ​ഹ​ബൂ​ല, ഫി​ൻ​താ​സ്, ജ​ഹ്​​റ, അ​ബൂ​ഹ​ലീ​ഫ തു​ട​ങ്ങി വി​വി​ധ ഭാ​ഗ​ങ്ങ​ൾ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ സംഘടിത സംഘങ്ങളാണോ പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.