സാരഥി കുവൈറ്റിന്റെ 20 മത് വാർഷികം സാരഥീയം 2019  ആഘോഷിച്ചു.

സാരഥി കുവൈറ്റിന്റെ 20 മത് വാർഷികം സാരഥീയം 2019  ഖാലിദിയ യൂണിവേഴ്സിറ്റി സബാ അൽ സാലം തീയറ്ററിൽ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
ദൈവദശക ആലാപനത്തോടെസാരഥി പ്രസിഡന്റ് ശ്രീ.സുഗുണന്റെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം     കുവൈറ്റിലെ ഇന്ത്യൻ അംബാസ്സഡർ  ശ്രീ.ജീവസാഗർ  ഭദ്രദീപം കൊളുത്തി ഉൽഘാടനംനിർവ്വഹിച്ചു . സീഗുൾ കമ്പനി മാനേജിങ് ഡയറക്ടറും, 87 മത് ശിവഗിരി തീർത്ഥാടന കമ്മിറ്റി വൈസ് ചെയർമാനുമായ ഡോ:സുരേഷ് കുമാർ മധുസൂദനൻ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു.
പ്രോഗ്രാം കൺവീനർ ശ്രീ.വിനീഷ് വിശ്വംബരൻറെ  സ്വാഗതത്തോടെ തുടങ്ങിയ സമ്മേളനത്തിൽ സാരഥി പ്രസിഡന്റ് ശ്രീ.സുഗുണൻ, ജനറൽ സെക്രട്ടറി ശ്രീ.K. R. അജി,രക്ഷാധികാരി  ശ്രീ.സുരേഷ് കൊച്ചാത്ത്, സാരഥി ട്രസ്റ്റ് ചെയര്മാൻ  ശ്രീ.സുരേഷ്.K, വനിതാവേദി ചെയർപേഴ്സൺ  ശ്രീമതിബിന്ദു സജീവ് , ബില്ലവ സംഘ പ്രസിഡന്റ് ശ്രീ.കൃഷണ പൂജാരി  ,BEC കുവൈറ്റ് ജനറൽ  മാനേജർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സാരഥി ട്രഷറർ ശ്രീ.ബിജു.സി.വിയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.
സാരഥി അംഗങ്ങളുടെ കുട്ടികളിൽ SSLC, +2 പരീക്ഷകളിൽ ഉജ്ജ്വല വിജയം നേടിയ കുട്ടികൾക്കുള്ള അക്കാദമിക് എക്സലൻസ് അവാർഡ്  ഇന്ത്യൻ അംബാസ്സഡർ  ശ്രീ.ജീവസാഗർ വിതരണം ചെയ്തു..
തദവസരത്തിൽ പ്രസിഡന്റ് ശ്രീ കെ . വി . സുഗുണൻ സാരഥി കുവൈറ്റിന്റെ നാമദേയത്തിൽ ഒരു ലക്ഷം രൂപ  ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക മന്ദിര ഫണ്ടിലേക്ക് സംഭാവനയായി സാരഥി വൈസ് പ്രസിഡൻറ്  ശ്രീ. വിനോദ്‌കുമാറിന് കൈമാറി.

87 മത് ശിവഗിരി തീർത്ഥാടനത്തിലേക്കുള്ള കുവൈറ്റിൽ നിന്നുള്ള ധർമ്മപതാക ശ്രീ.സുരേഷ് മദുസൂധനനിൽ നിന്നും ശ്രീ.കെ .പി സുരേഷ്‌ ഏറ്റുവാങ്ങി.

സാരഥീയം 2019 സുവനീർ  ശ്രീ.അജി കുട്ടപ്പൻ, ശ്രീ.പ്രമീൽ പ്രഭാകരൻ എന്നിവർക്ക് നൽകി ഇൻഡ്യൻ സ്ഥാനപതി ശ്രീ.ജീവ സാഗർ പ്രകാശനം നിർവ്വഹിച്ചു.

ശ്രീനാരായണ ഗുരുവിന്റെ തിരു അവതാരം മുതല്‍ മഹാസമാധിവരെയുള്ള ജീവിതയാത്രയെ നൃത്തരൂപത്തിൽ സമന്വയിപ്പിച്ച് പ്രശസ്ത നർത്തകി ശ്രീമതി.ലിസി മുരളീധരൻറെ നേതൃത്വത്തിൽ സാരഥിയുടെ കലാകാരന്മാർ ഇത് അരങ്ങത്ത് അവതരിപ്പിച്ച “ഗുരുദേവജ്ഞാനാമൃതം” പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമായി മാറി.

 പ്രശസ്ത പിന്നണി ഗായകരായ ശ്രീ.സുദീപ് കുമാർ, സംഗീത ശ്രീകാന്ത്, കലാകാരൻമാരായ ശബരീഷ് പ്രഭാകർ, നൗഫൽ റഹ്മാൻ, സുമേഷ് ആനന്ദ്, പ്രണവം ശശി തുടങ്ങിയവർ സാരഥീയം 2019 മെഗാഷോയെ സംഗീതസാന്ദ്രമാക്കി.