ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഇന്ന് റിയാദിലെത്തും

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ വെളിപ്പെടുത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷി സഊദിയിലെത്തുന്നത്

അറബ് -ചൈന ബന്ധത്തിന്റെ നാഴികക്കല്ലായി സന്ദർശനം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സന്ദർശനത്തോടനുബന്ധിച്ച് സൗദി ചൈന,ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ നടക്കും. ചൈന-അറബ് ഉച്ചകോടിയിൽ അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും ഉൾപ്പെടെ പല രാഷ്ട്ര നേതാക്കളും പങ്കെടുക്കും.