ഒാസ്‌ട്രേലിയക്ക്‌ കൂറ്റൻ സ്കോർ; ശ്രീലങ്കക്ക് 335 റൺസ് വിജയ ലക്ഷ്യം.

ഓവല്‍: ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റേയും, സ്‌മിത്തിന്‍റെയും തകർപ്പൻ ബാറ്റിംഗ് മികവില്‍ ശ്രീലങ്കയ്‌ക്കേതിരെ ഓസീസിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 334 റണ്‍സെടുത്തു. ഫിഞ്ച് 132 പന്തിൽ 153 റണ്‍സെടുത്തപ്പോള്‍ സ്‌മിത്ത് 59 പന്തിൽ 73 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്‌സ്‌വെല്ലും 46(25) ഓസീസിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 എന്ന ശക്തമായ നിലയിലാണ്. 76 റൺസുമായി ഡി.കരുണരത്നയും,5 റൺസുമായി തിരിമന്നയും ആണ് ക്രീസിൽ.36 പന്തിൽ 52 റൺസെടുത്ത കുശാൽ പെരേരയാണ് പുറത്തായ ബാറ്റ്സ്മാൻ.