കോവിഡ് കിടക്കയിൽ ഓക്സിജൻ മാസ്കുമായി കേസ് വാദിച്ച് മലയാളി അഭിഭാഷകൻ; പ്രശംസയുമായി ഡൽഹി ഹൈക്കോടതി

0
33

കോവിഡ് ചികിത്സയിലിരിക്കെ ആശുപത്രി കിടക്കയിൽ നിന്നും ഓക്സിജൻ മാസ്കുമായി കേസ് വാദിച്ച് മലയാളി അഭിഭാഷകൻ. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുഭാഷ് ചന്ദ്രൻ ആണ് വീഡിയോ കോൺഫറൻസിലൂടെ ഡൽഹി ഹൈക്കോടതിയിൽ നടന്ന സിറ്റിംഗിൽ പങ്കെടുത്തത്. നിലവിൽ ഹിമാചൽപ്രദേശിലെ ബിഡ്യിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. അസുഖ കിടക്കയിലും തീർത്തും ഉത്തരവാദിത്വത്തോടെ പെരുമാറിയ സുഭാഷ് ചന്ദ്രനെ ജഡ്ജി  പ്രതിഭ  എം സിംഗ്അഭിനന്ദിച്ചു.

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ഹിമാചൽ സ്വദേശി സഞ്ജീവ് കുമാറിൻറെ (51) മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കൾ സുഭാഷ് മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസ് ബുധനാഴ്ച ലിസ്റ്റ് ചെയ്തു,  പ്രധാനപ്പെട്ട കേസ് ആയതിനാൽ വീഡിയോ കോൺഫ്രൻസിലൂടെ സിറ്റിംഗിൽ പങ്കെടുക്കുകയായിരുന്നു എന്ന് മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ സുഭാഷ് ചന്ദ്രൻ പറഞ്ഞു.

കോവിഡ് ബാധിതൻ ആയതിനെ തുടർന്ന് ഓക്സിജൻ അളവിൽ കുറവ് നേരിടുന്ന സുഭാഷ് കഴിഞ്ഞ ഏപ്രിൽ 27 മുതൽ ഹിമാചൽപ്രദേശിലെ ആശുപത്രിയിൽ ചികിത്സയിലാണ് .

കഴിഞ്ഞ ജനുവരി 24നാണ്  സഞ്ജീവ് കുമാർ മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടുവെങ്കിലും ഫെബ്രുവരി 18ന് മൃതദേഹം സംസ്കരിച്ചതായി വിവരം ലഭിച്ചു. മരണ സർട്ടിഫിക്കറ്റിൽ മുസ്ലിം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് സ്വന്തം ആചാരമനുസരിച്ച്  സംസ്കാരം നടത്തുന്നതായി മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിൻറെ ഭാര്യ അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചത്. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ മൃതദേഹം നാട്ടിലെത്തിച്ച് തായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.