കുവൈത്ത് സിറ്റി : കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാവിലെ 6.30 ന് കുവൈത്തിൽ എത്തും.28 വർഷങ്ങൾക്കു ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്.സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതില ക് ഐ.എ.എസ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും.എംബസി അധികാരികളും സംഘടന സമിതി അംഗങ്ങളും വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ സ്വീകരിക്കും. കുവൈത്തിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ, വ്യവസായി എം.എ. യൂസുഫലി, കുവൈത്തിലെ സാമൂഹിക സാംസ്കാരിക, കാരുണ്യ മേഖലകളിൽ നിന്നുള്ളവർ എന്നിവർ പങ്കെടുക്കും.
അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്ക് വേദി ഒരുക്കുന്നത്.
നാളെ ഭരണാധികാരികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ മലയാളി സമൂഹത്തിന്റെ പൊതു സ്വീകരണം ഏറ്റുവാങ്ങി കുവൈറ്റ് മലയാളി സമൂഹത്തോട് സംസാരിക്കും. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്.































