ഗോവ മെഡിക്കൽ കോളജ് ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി മാപ്പ് പറഞ്ഞു

0
32

ഗോവ:ഗോവ മെഡിക്കൽ കോളജ് ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി മാപ്പ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ താൻ പ്രതികരിച്ചതാണെന്നും, ഡോക്ടർമാരോടുള്ള ആദരവ് തനിക്കുണ്ടെന്നും മന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി. ഡോക്ടർക്ക് വേദനിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.

ഗോവ മെഡിക്കൽ കോളജിൽ ഇന്നലെ നടന്ന നാടകീയ സംഭവത്തിൽ, ഒരു രോഗിയുടെ പരാതിയെ തുടർന്ന് മന്ത്രി മിന്നൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിനിടെ, ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിക്കുകയും, ഉടൻ സസ്പെൻഡ് ചെയ്യ എന്ന് ആശുപത്രി സൂപ്രണ്ടിനോട് ആജ്ഞാപിക്കുകയും ചെയ്തു. മാത്രമല്ല, വിശദീകരണം തന്നാലും താൻ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയിൽ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി.

എന്നാൽ, ഗോവ കോൺഗ്രസ് മന്ത്രിയുടെ ഈ പ്രവൃത്തി അധികാര ദുരുപയോഗം ആണെന്ന് വിമർശിച്ചു. ഗോവ പിസിസി അധ്യക്ഷൻ അമിത് പാട്കർ പറഞ്ഞതനുസരിച്ച്, മന്ത്രിയുടെ മാനസികാവസ്ഥ പരിശോധിക്കേണ്ടിയിരിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നായിരുന്നു.