നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടിയുടെ പിന്തുണ ആര്യാടൻ ഷൗക്കത്തിന്

0
21

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ഒരു ജനവിധിയായി മാറുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രതികരിച്ചു. മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ കേന്ദ്രമായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ പോലീസ് വിഭാഗത്തെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നിലമ്പൂർ തെരഞ്ഞെടുപ്പ് ഈ സർക്കാരിനെതിരെയുള്ള ഒരു ജനവിധിയായി മാറണം. അതിനായാണ് ഞങ്ങൾ യു.ഡി.എഫിന് പിന്തുണ നൽകുന്നത്, എന്ന് റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.