താമരശേരി: കോഴിക്കോട് പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ചയാളെ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടികൂടിയുത്. നൂറാംതോട് സ്വദേശിയുടെ ബൊലേറോയാണ് ഇയാൾ മോഷ്ടിച്ചത് കൊടുവള്ളിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടി കൂടിയത്.
ശനി രാത്രി ഒമ്പതോടെയാണ് സംഭവം. കൈതപ്പൊയിലിൽ റോഡരികിൽ നിർത്തിയിട്ട വാഹനമാണ് മോഷ്ടിച്ച് . കൊടുവളളി പൊലീസ് എത്തി ഇയാളെ പിടികൂടി. തുടർന്ന് താമരശേരി പൊലീസിൽ ഏൽപ്പിച്ചു.
കൊടുവള്ളി സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ഗൗതം ഹരി, അഡിഷണൽ എസ്ഐ ബേബി മാത്യു, എഎസ്ഐ വി എസ് ശ്രീജേഷ്, സിവിൽ പൊലീസ് ഓഫീസർ റിജോ മാത്യു, ഹോം ഗാർഡ് രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘവും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.