ജോയ്ആലുക്കാസ് എക്സ്ചേഞ്ചും മെട്രോ മെഡിക്കൽ കെയറും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വൻ വിജയം

0
64

കുവൈറ്റ് സിറ്റി : പ്രമുഖ ധനവിനിമയ സ്ഥാപനമായ ജോയ്ആലുക്കാസ് എക്സ്ചേഞ്ചും കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെട്രോ മെഡിക്കൽ കെയറും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മഹബൂളയിലുള്ള മെട്രോ മെഡിക്കൽ കെയർ ക്ലിനിക്കിൽ വെച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാരായ തൊഴിലാളികൾക്ക് മികച്ച ആരോഗ്യപരിപാലനവും പരിശോധനകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ പ്രവർത്തനം നടത്തിയത്.

രാവിലെ ആരംഭിച്ച ക്യാമ്പിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ളവർ ഉൾപ്പെടെ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷന് പുറമെ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ വിവിധ ആരോഗ്യ പരിശോധനകളും പൂർണ്ണമായും നൽകി. കൂടാതെ തുടർ ചികിത്സകൾ ആവശ്യമായി വന്നവർക്ക് പ്രത്യേക സേവനങ്ങളും ക്ലിനിക് അധികൃതർ ഉറപ്പുനൽകി.

സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ജോയ്ആലുക്കാസ് എക്സ്ചേഞ്ചും മെട്രോ മെഡിക്കൽ കെയർ ഉം നിരന്തരം നടപ്പിലാക്കാറുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ മെഡിക്കൽ ക്യാമ്പും വിഭാവനം ചെയ്തത്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (CSR) ഭാഗമായി വരും ദിവസങ്ങളിലും ഇത്തരം ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് എക്സ്ചേഞ്ച് മാനേജ്‌മെന്റ് അറിയിച്ചു.

ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങിൽ ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അഷ്‌റഫ് അലി ജലാലുദ്ദീൻ, ഉദ്യോഗസ്ഥരായ നിധിൻ, വിനീഷ്, പ്രശാന്ത്, സച്ചിൻ,ചാൾസ് , സിജോ, പലാഷ് എന്നിവരും, മെട്രോ മെഡിക്കൽ കെയർ ചെയർമാൻ ഹംസ പയ്യന്നൂർ, കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത, കോർപ്പറേറ്റ് ബിസിനസ് ടെവേലോപ്മെന്റ്റ് മാനേജർ ഫൈസൽ ഹംസ, മാനേജർ ഓപ്പറേഷൻസ് ജിഷ വര്ഗീസ് , ബ്രാഞ്ച് മാനേജർ ടിനു എന്നിവരും മറ്റ് ഇരുവിഭാഗങ്ങളിലെയും പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി പ്രശാന്തും ബഷീർ ബത്തയും ഇരു സ്ഥാപനങ്ങളിലെയും മറ്റു ജീവനക്കാരും സന്നദ്ധപ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.