കുവൈറ്റ് സിറ്റി : ഇറാന്റെ ആക്രമണത്തെത്തുടർന്ന് കുവൈത്ത് വ്യോമാതിർത്തിയിലേക്ക് എത്തിയ ശത്രു ഡ്രോണുകളെ കുവൈത്ത് വ്യോമ പ്രതിരോധ സേന നിലവിൽ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു ലക്ഷ്യങ്ങളെ തടയുന്ന നടപടികളുടെ ഭാഗമാണെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി.
പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് സൈന്യം അഭ്യർഥിച്ചു.































