ആഭ്യന്തര,ആരോഗ്യ മന്ത്രാലയങ്ങൾ ഇമ്യൂൺ ആപ്ലിക്കേഷനിലെ പാസ്‌പോർട്ട് അപ്‌ഡേറ്റുകൾക്കായി സംയുക്ത ഡാറ്റാബേസ് സജ്ജമാക്കുന്നു

കുവൈത്ത് സിറ്റി: “ഇമ്യൂൺ” ആപ്ലിക്കേഷൻ വഴി പാസ്‌പോർട്ട് നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയവുമായി ഒരു സഹകരണ ഡാറ്റാബേസ് സംവിധാനം ബന്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

ഏപ്രിൽ 13-ന് ശേഷം നൽകുന്ന പാസ്‌പോർട്ടുകൾക്ക് മാത്രമേ ഈ മാറ്റം ബാധകമാകൂവെന്ന് എംഒഎച്ച് അണ്ടർസെക്രട്ടറി ഓഫീസ് ഡയറക്ടർ അഹ്മദ് അൽ ഗരീബ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ സമയത്തിന് മുൻപ് മുമ്പ് പാസ്‌പോർട്ട് നൽകിയിട്ടുള്ളവർ മിഷ്‌റഫിലെ കോവിഡ് വാക്‌സിനേഷൻ സെന്ററിൽ എത്തി അവരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം.